ചെന്നൈ: മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അമ്മയ്ക്ക് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകള്‍ വീടുകയറി ആക്രമിച്ചത്.
മീനാക്ഷിയെ വലിച്ചിഴച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മീനാക്ഷിയെ അരുപ്പുകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി 22 ന് മീനാക്ഷിയുടെ മകന്‍ ഈ ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇവര്‍ വിവാഹിതരാകുകയും തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് അഭയം തേടി അരുപ്പുക്കോട്ട വനിതാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പെൺ വീട്ടുകാരാണ് മർദ്ദനത്തിനു പിന്നിൽ. ത്. മീനാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ അസഭ്യം പറഞ്ഞതിനും മർദ്ദിച്ചതും പൊലീസ് കേസെടുത്തു..
Post Your Comments