തിരുവനന്തപുരം : 2021ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയും ഉൾപ്പെടുന്നു. ഈസ്റ്റർ, കർക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ്
ജനുവരി 2 മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, മാർച്ച് 11 ശിവരാത്രി, ഏപ്രിൽ 1 പെസഹ വ്യാഴം, 2 ദുഃഖവെള്ളി, 4 ഈസ്റ്റർ, 14 വിഷു, അംബേദ്കർ ജയന്തി, മേയ് 1 മേയ്ദിനം, 13 ഈദുൽ ഫിത്ർ, ജൂലൈ 20 ബക്രീദ്, ഓഗസ്റ്റ് 8 കർക്കടകവാവ്, 15 സ്വാതന്ത്ര്യദിനം, 19 മുഹറം, 20 ഒന്നാം ഓണം, 21 തിരുവോണം, 22 മൂന്നാം ഓണം, 23 നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, 28 അയ്യങ്കാളി ജയന്തി, 30 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2 ഗാന്ധിജയന്തി, 14 മഹാനവമി, 15 വിജയദശമി, 19 നബിദിനം, നവംബർ 4 ദീപാവലി, ഡിസംബർ 25 ക്രിസ്മസ് എന്നിവയാണ് സംസ്ഥാനത്ത പൊതു അവധികൾ.
Also read : പ്രവാസിയെ കേരളത്തിലേക്ക് നാടുകടത്താന്‍ ശ്രമിച്ച സംഭവത്തെ ന്യായീകരിച്ച് കെ ടി ജലീല്‍
മാർച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 22 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമ ദിനം എന്നിവ നിയന്ത്രിത നിയന്ത്രിത അവധി ദിനങ്ങളായിരിക്കും .
Post Your Comments