Latest NewsNewsInternationalOmanGulf

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കും: ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കുമെന്ന് ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകിയത്.

Read Also: സഹിൻ എന്ന തട്ടിപ്പുകാരനെ ഉപയോഗിച്ച് സിനിമ തുടങ്ങിയതിൽ ദുരൂഹത, ഇയാളുമായുള്ള ബന്ധമെന്ത്? പൃഥ്വിരാജിനോട് സന്ദീപ് വാചസ്പതി

ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപന പ്രകാരം അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: കെ റെയിലിനെ കുറിച്ച് ഇത്രകൃത്യമായി പറയാൻ മെട്രോമാനല്ലാതെ മറ്റാര്? ശ്രീധരന്റെ അറിവ് തള്ളിക്കളയാനാകില്ലെന്ന് സാറാ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button