കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ – ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ (28) ആണ് മരിച്ചത്.
കുളിമുറിയിൽ വെച്ച് ഷോക്കേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഏറെ സമയമായിട്ടും ലഫ്‌സിന കുളിമുറിയിൽ നിന്ന് പുറത്ത് വരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോൾ യുവതി മരിച്ചു കിടക്കുകയായിരുന്നു.
കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് യുവതിക്ക് ഷോക്ക് ഏൽക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം ഇപ്പോൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തെത്തി. ഐൻ ഖാലിദിൽ ആണ് ഇവർ താമസിച്ചിരുന്നത്. ലഫ്‌സിനയുടെ ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ വ്യവസായ സ്ഥാപനം നടത്തിവരികയാണ്. അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ എന്നിവരാണ് മക്കൾ.
Post Your Comments