മുംബൈ: ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായി ഇന്ത്യയുടെ ഏകദിന നായകന്‍ രോഹിത് ശര്‍മ്മ. താരം തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത മാസം തുടങ്ങുന്ന ഏകദിന പരമ്പരയില്‍ ടീമിന്റെ മധ്യനിരയിലും വാലറ്റത്തുമെല്ലാം അഴിച്ചുപണി നടന്നേക്കും.
ടീമിന്റെ നായകനായി രോഹിത് മടങ്ങിയെത്തുന്നതോടെ ദക്ഷിണാഫ്രിക്കയില്‍ മധ്യനിരയില്‍ കളിച്ച ശ്രേയസ്സ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ക്ക് അവസരം നഷ്ടമായേക്കും. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും.
Read Also:-ചൂടുള്ള നാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ..!
ഓപ്പണർ സ്ഥാനത്തേക്ക് നായകന്‍ രോഹിത് വരുന്നതോടെ ദക്ഷിണാഫ്രിക്കയില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങും. പുതിയ പരിശീലകന്‍ ദ്രാവിഡിന് കീഴില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ആദ്യ പരമ്പരയാണിത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിനങ്ങള്‍. 16, 18, 20 തീയതികളിലായി കൊല്‍ക്കത്തയില്‍ ടി20 മത്സരങ്ങളും നടക്കും.
Post Your Comments