ലോസ് ആഞ്ചൽസ്: അമേരിക്കയിൽ ചരക്കു ട്രെയിൻ കൊള്ളയടിച്ചതിൽ ഡസൻകണക്കിന് തോക്കുകൾ മോഷണം പോയെന്ന് പോലീസ്. അമേരിക്കയിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമധ്യത്തിൽ വച്ചാണ് ട്രെയിനുകൾ കൊള്ളയടിച്ചത്. കൊള്ളയടിക്കപ്പെട്ട ട്രെയിൻ വാഗണുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചരക്ക് ബോഗികൾ തകർത്താണ് സാധനങ്ങൾ കൊള്ളയടിച്ചതെന്നും ഡസനോളം തോക്കുകളും മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നഗരത്തിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി പോലീസ് ഓഫീസറായ മൈക്കിൾ മൂർ പറഞ്ഞു. ആമസോൺ, ഫെഡെക്സ്, യുപിഎസ് തുടങ്ങിയ റീട്ടെയിൽ ഏജൻസികളുടെ ചരക്കുകളാണ് മോഷണം പോയിരിക്കുന്നത്.
ട്രാക്കിൽ ചരക്ക് തീവണ്ടി നിർത്തിയിടുന്നതുവരെ കാത്തിരുന്നതിന് ശേഷമാണ് കൊള്ളക്കാർ ആക്രമണം നടത്തിയിട്ടുള്ളത്. 2021ൽ, അവസാന നാല് മാസത്തിൽ മാത്രം 90 ചരക്കുവാഹനങ്ങൾ കൊള്ളയടിക്കപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
Post Your Comments