ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന ഡോക്ടറെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരത്തു നിന്നുമെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായാണ് എത്തിയതെന്നും പറഞ്ഞാണ് ഇവർ ഡോക്ടറെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ പേരില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു.
Read Also : ചിമ്മിനി ഡാം പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
കുമളിയില്‍ എത്തുന്നതിനിടെ കേസില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ് ഇവര്‍ ഡോക്ടറില്‍ നിന്നും 50,000 കൈക്കലാക്കി. തുടര്‍ന്ന് ഇവരെ കുമളിയില്‍ ഇറക്കി വിട്ടു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീരുമേട് ഡിവൈഎസ്പി ആണ് പ്രതികളെ പിടികൂടിയത്.
Post Your Comments