corona positive storiesCOVID 19Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,526 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,526 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,772 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സിപിഎമ്മിന് സമയദോഷമാണല്ലോ, നാറ്റിക്കാനിറങ്ങിയിട്ട് ഒടുവിൽ സ്വയംനാറി തലയിൽ മുണ്ടിടേണ്ട അവസ്ഥയായി: ഷിബു ബേബി ജോൺ

6,66,259 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,17,114 പേർ രോഗമുക്തി നേടി. 8,927 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 789 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 56,067,833 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അഫ്ഗാൻ യുവാവ് അറസ്റ്റിൽ: സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് യുവാവ് കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button