വാഷിങ്ടൺ: ടെക്‌സാസിലെ ജൂതപള്ളിൽ ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധം എത്തിച്ചു നൽകിയെന്ന് കരുതുന്നയാളെ അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജൂത പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ അക്രയ്ക്ക് ആയുധങ്ങൾ എത്തിച്ചു കൊടുത്ത ഹെന്റി മൈക്കിൾ വില്ല്യമാണ് പിടിയിലായത്. ഇയാൾക്ക് 32 വയസ്സ് പ്രായമുണ്ട്.
മൈക്കിൾ വില്ല്യമിനെ അമേരിക്കയിലെ റെനേ എച്ച ടോലിവറെന്ന മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതി കുറ്റം സമ്മതിച്ചതായാണ് ലഭ്യമായ വിവരങ്ങൾ. ടെക്‌സാസിലെ കോളീവില്ലേയിലുള്ള ജൂതപള്ളിയിൽ ഈ മാസം 15-ാം തീയതിയാണ് മാലിക് ഫൈസൽ എന്ന അക്രമി നാല് പേരെ ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കമാന്റോകൾ ബന്ധികളെ മോചിപ്പിച്ചത് അക്രമിയെ വെടിവെച്ചിട്ടാണ്.
സംഭവത്തെ തുടർന്ന് അമേരിക്കയിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. അക്രം ഫൈസലിന്റെ ഫോൺ രേഖകൾ പരിശോധിക്കവെയാണ് ഫൈസലിന്റെ സഹായി വില്ല്യമാണെന്ന് പോലീസ് കണ്ടെത്തിയത്. ഉടൻ തന്നെ മൈക്കിൾ വില്ല്യമിനെ പിടികൂടാനുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു.
Post Your Comments