Latest NewsNewsIndiaCrime

വിശുദ്ധ വെള്ളത്തില്‍ മുങ്ങാതെ ഭാര്യയെയും കുട്ടിയേയും കാണാന്‍ അനുവദിക്കില്ല: ഭാര്യവീട്ടുകാർക്കെതിരെ യുവാവിന്റെ പരാതി

ഹിന്ദു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ പറയുന്നത്

ബംഗളൂരു: ക്രിസ്തുമതം സ്വീകരിക്കാന്‍ ഭാര്യയുടെ വീട്ടുകാർ നിര്ബന്ധിക്കുന്നുവെന്ന പരാതിയുമായി യുവാവ്. കര്‍ണാടക സ്വദേശിയായ മാറപ്പയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭാര്യാപിതാവിനും മറ്റ് ബന്ധുക്കള്‍ക്കും എതിരെയാണ് മാറപ്പയുടെ പരാതി.

തന്റെ ഭാര്യ സരളയേയും കുട്ടിയേയും കാണണമെങ്കില്‍ ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം നടത്തുകയും ചെയ്തുവെന്നും മാറപ്പ പരാതിയിൽ പറയുന്നു.

read also: നിങ്ങളുടെ ഫോണിനു വേഗത കുറവാണോ ? കൂട്ടണമെങ്കിൽ ഇക്കാര്യം ചെയ്താൽ മതി

2020 ജൂലൈയിലാണ് മാരപ്പയും സരളവും വിവാഹിതരായത്. അന്ന് വിശുദ്ധവെള്ളത്തില്‍ മുങ്ങാന്‍ ഭാര്യയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആരാധിക്കരുതെന്ന് ആവശ്യപ്പെട്ട് ദൈവങ്ങളുടെ ചിത്രങ്ങള്‍ കീറുകയും കത്തിച്ചുകളഞ്ഞുവെന്നും ഹിന്ദു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ പറയുന്നതെന്നും യുവാവ് പരാതിയിൽ സൂചിപ്പിക്കുന്നു. ഡിസംബര്‍ മാസത്തിൽ ഗര്‍ഭാവസ്ഥയിലുള്ള ഭാര്യ വീട്ടിലേക്ക് കൊണ്ടുപോയ കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നാണ് യുവാവിന്റെ പരാതി.

കുഞ്ഞിനെ കാണാന്‍ പോയ തന്നെയും ബന്ധുക്കളേയും അപമാനിച്ചുവെന്നും സരളയുടെ പിതാവിനും, മുത്തച്ഛനും ബന്ധുക്കള്‍ക്കുമെതിരെ നൽകിയ പരാതിയിൽ മാറപ്പ ആരോപിക്കുന്നു. പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button