ThiruvananthapuramLatest NewsKeralaNattuvarthaNews

ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ​ഇജ്ജാതി നല്ലതൊന്നും വേണ്ട്രാ..’: പരിഹസിച്ച് സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: കെ റെയിൽ അടക്കം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സന്ദീപാനന്ദ​ഗിരി. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ​ഗെയ്ൽ പൈപ്പ് വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ… എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“ഇവിടൊന്നും വേണ്ട്രാ”
കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്ക്കിടാതെ നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
ന്നാലും കെഫോൺ വേണ്ട്രാ
silverline വേണ്ട്രാ…കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട്
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ……

shortlink

Related Articles

Post Your Comments

Related Articles


Back to top button