KeralaNattuvarthaLatest NewsNews

അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറും: മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

ഓച്ചിറ: അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി. ജനാധിപത്യം അപകടകരമായ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോള്‍ രാജ്യത്ത് ജനാധിപത്യം ശരിയായ ആശയത്തില്‍ നിലവില്‍ വരുന്നതിനും നിലനില്‍ക്കുന്നതിനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇസ്ഹാഖ് ഖാസിമി പറഞ്ഞു.

Also Read:ലഹരികടത്തിന്റെ ഹബ്ബായി മലപ്പുറം?: വലവിരിച്ച് അന്വേഷണ ഏജൻസികൾ

‘മാതൃകാപരമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ്.ന്യൂനപക്ഷത്തെ കൂട്ടത്തില്‍ കൂട്ടി സഹകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാന്‍ അവരുടെ വിശ്വാസം ആര്‍ജിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന ചിന്ത ഭൂരിപക്ഷത്തിന് എപ്പോഴും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് തന്നെ പലപ്പോഴും വെല്ലുവിളികളായി മാറും’, മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പറഞ്ഞു.

‘ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ നിലനിന്ന് കാണുന്നതിനും സംരക്ഷിക്കുന്നതിനും എല്ലാ വിശ്വാസികളും കൂടെയുണ്ടാകണം ‘, ഖാസിമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button