ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫിസ് പരിധി നിശ്ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തർ നിശ്ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 14,000 റിയാൽ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനുള്ള ഫീസ്.
Read Also: മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് മാലപൊട്ടിക്കല്‍: യുവതി അടക്കം അഞ്ചുപേര്‍ പിടിയില്‍
ശ്രീലങ്കയിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീൻസിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.
കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി ഏജൻസികൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഖത്തർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ വിജ്ഞാപനം പ്രാബല്യത്തിൽ വരും.
Post Your Comments