കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്ത് കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. സ്വദേശി പ്രമുഖർക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും അദ്ദേഹം മധുരം വിതരണം ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്താൻ പദ്ധതിയിട്ടിരുന്നപ്പോഴാണ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയത്. റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം സ്വദേശി പ്രമുഖരെയും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരെയും ക്ഷണിച്ചുള്ള വിരുന്നും ഒഴിവാക്കേണ്ടിവന്നതോടെയാണ് സ്ഥാനപതി ഇവർക്ക് മധുരം അയച്ചു നൽകിയത്. പ്രത്യേക പെട്ടികളിലായി കാജു കട്ലി, ലഡു, ഡ്രൈഫ്രുട്ട്‌റോൾ, മാംഗോ ബർഫി തുടങ്ങിയവ നിറച്ച പെട്ടികളാണ് അദ്ദേഹം അയച്ചത്.
Read Also: മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് മാലപൊട്ടിക്കല്‍: യുവതി അടക്കം അഞ്ചുപേര്‍ പിടിയില്‍
Post Your Comments