KeralaLatest NewsNewsIndia

‘ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും കൂടെ റിപ്പബ്ലിക്ക് ആണ്’: മഹുവ മൊയ്ത്ര

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമാകുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ട്വിറ്റർ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞായിരുന്നു മൊയ്ത്രയുടെ റിപ്പബ്ലിക്ക് ദിന ആശംസ. ‘നമ്മുടെ റിപബ്ലികിന് സന്തോഷ ജന്മദിനം. എന്നാൽ ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കൂടി റിപബ്ലികാണ്’ എന്നാണ് തൃണമൂൽ എംപി ട്വിറ്ററിൽ എഴുതിയത്.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തിയത്. മറ്റുചിലർ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെയും രംഗത്തെത്തി. ഈ ദിനം രാജ്യസ്‌നേഹികളെ ഓർക്കുന്നതാണെന്നും രാജ്യത്തിന്റെ ‘ശത്രുക്കളെ’ ശിക്ഷിക്കണമെന്ന് ഭരണഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു.

Also Read:‘ലക്ഷദ്വീപും അവിടുത്തെ പള്ളിയും മദ്രസയുമൊക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നു’: ഐഷ സുൽത്താന

ഹാഥ്‌സിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബറിൽ സിദ്ദീഖ് കാപ്പൻ അടക്കമുള്ളവരെ യു.പി പോലീസ് പിടികൂടിയത്. ഇവർക്കെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലീസ് സമർപ്പിച്ചിട്ടുള്ളത്. അടുത്തിടെ, സിദ്ധിഖ് കാപ്പനെതിരെ യുപി ഭീകരവാദവിരുദ്ധ സേനയ്ക്ക് നിര്‍ണായക മൊഴി നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടിത നീക്കം നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കേസില്‍ നിര്‍ണായക മൊഴി നല്‍കിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇപ്പോള്‍ സംഘടിത നീക്കം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button