
പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകൾക്ക് സോഷ്യൽമീഡിയയിൽ കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ചും കുട്ടിയാനകളുടെ വീഡിയോകൾക്ക്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
Read Also : ഗര്‍ഭകാലത്ത് ശരീരത്ത് കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക് പിന്നിൽ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയോട് ചേര്‍ന്ന് കുന്നിന് മുകളിലൂടെ നടന്നുനീങ്ങുകയാണ് ആനക്കൂട്ടം. അതിനിടെയാണ് കുട്ടിയാന കാല്‍വഴുതി താഴേക്ക് വീഴുന്നത്. തൊട്ടരികില്‍ പുഴയാണ്. തിരിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന കുട്ടിയാനയ്ക്ക് അതിന് സാധിക്കുന്നില്ല. തുടര്‍ന്ന് അമ്മയാനയും മറ്റു ആനകളും ചേര്‍ന്ന് കുട്ടിയാനയെ മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
Post Your Comments