ErnakulamNattuvarthaLatest NewsKeralaNewsCrime

കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി: സംഭവം എറണാകുളത്ത്

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉയർന്നു വരികയാണ്. സ്ത്രീപക്ഷ ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത് നിന്നും സമാനമായ ഒരു വാർത്തയാണ് വരുന്നത്. 13 വയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്.

പുത്തന്‍വേലിക്കര സ്വദേശിനിയായ വീട്ടമ്മയ്ക്കെതിരെ 13 വയസുകാരനും വീട്ടുകാരും നൽകിയ പരാതിയിൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പിന്നാലെ വീട്ടമ്മ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

Also Read:വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ

യുവതിയുടെ അയൽവക്കത്ത് തന്നെയാണ് പരാതിക്കാരനായ കുട്ടിയും താമസിക്കുന്നത്. കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി പോകുമായിരുന്നു. കളിക്കാനായി എത്തുന്ന സമയങ്ങളിൽ ആളില്ലാത്ത സമയം നോക്കി യുവതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്. കുട്ടിയുടെ ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് വീട്ടമ്മ തന്നെ ചൂഷണം ചെയ്തുവരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button