IdukkiLatest NewsKeralaNattuvarthaNews

ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർക്കും ക്ലീനർക്കും ദാരുണാന്ത്യം

നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സി​ജു, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​റും ക്ലീ​ന​റും മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സി​ജു, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ കു​ത്തി​നും ചീ​യ​പ്പാ​റ​യ്ക്കും ഇ​ട​യി​ലാ​ണ് അപകടമുണ്ടായത്. ഇ​ന്ന​ലെ രാ​ത്രിയാണ് സംഭവം. അ​ടി​മാ​ലി​യി​ൽ ​നി​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​യാ​യി​രു​ന്ന ലോ​റി 300 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​ നി​ന്ന ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ഹൈ​വേ പൊലീ​സും നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Read Also : റയിൽവേ ജീവനക്കാർക്ക് കോവിഡ്: പാസഞ്ചർ വണ്ടി ഓടിക്കുന്നത് ഗുഡ്സ് ലോക്കോ പൈലറ്റുമാർ

വ​ന​മേ​ഖ​ല​യാ​യ​തി​നാ​ലും റോ​ഡി​ൽ ​നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യ​തി​നാ​ലും ഏറെ ദുഷ്കരമായിരുന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button