ErnakulamLatest NewsKeralaNattuvarthaNews

കെ റെയിൽ പ്രതിഷേധം: റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി. മന്ത്രി എംവി ഗോവിന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അടക്കം ആറുപേർക്കെതിരെ പേർക്കെതിരെ ചുമത്തിയ വധശ്രമക്കേസ് ഒഴിവാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഡിവൈഎഫ്ഐ നേതാവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ റോബർട്ട് ജോർജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിപി ഷാജർ, സിപിഐഎം നേതാവ് സന്തോഷ്, പി ജയരാജൻ്റെ ഗൺമാൻ എന്നിവർക്കെതിരെ ചുമത്തിയിരുന്ന വധശ്രമ വകുപ്പ് ആണ് ഒഴിവാക്കിയത്. കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button