KeralaLatest NewsNews

സി പി എം സൈബർ തീവ്രവാദിയായതിൽ അഭിമാനം: പി വി അന്‍വര്‍

മലപ്പുറം : സിപിഐഎം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നു എന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കെ റെയിൽ പദ്ധതിയെ എതിര്‍ത്ത് കവിത എഴുതിയ റഫീഖ് അഹമ്മദ്, കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബു എന്നിവർക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം ശക്തമാവുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സൈബർ അക്രമണങ്ങളെ ന്യായീകരിച്ച് പി വി അന്‍വര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ഒരു സിപിഐ.എം സൈബർ തീവ്രവാദി ആയതിൽ അഭിമാനിക്കുന്നു. കടപ്പാട്: പ്രതിപക്ഷ നേതാവ്’ -പി വി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.

വിമര്‍ശകരെ കടന്നാക്രമിക്കുന്ന സൈബര്‍ പോരാളികള്‍ നടപ്പാക്കുന്നത് പാര്‍ട്ടി കോടതി വിധിച്ച ശിക്ഷയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇത്തരം സൈബര്‍ പോരാളികള്‍ക്ക് മനുഷ്യര്‍ കടന്നുവന്ന വഴികളോ അവരുടെ അതിജീവനമോ അവരുടെ മനോഗതിയോ പരിഗണനാ വിഷയമേയല്ല. എതിര്‍ സ്വരങ്ങളോടെല്ലാം നിങ്ങള്‍ക്ക് അസഹിഷ്ണുതയാണ്. സിപിഐയുടെ നേതാക്കളെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതും എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായും ജാതീയമായും ആക്രമിക്കുന്നതും ഈ അസഹിഷ്ണുതയുടെ ഭാഗമാണ് എന്നും വി ഡി സതീശൻ പറഞ്ഞു.

Read Also  :  എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ

ഇത്തരത്തില്‍ മോശമായ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ ഇടപെടുന്നവര്‍ക്ക് ചുവപ്പും ചെന്‍താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഐഎമ്മിനും അതിന്റെ നേതൃത്വത്തിനും ഒഴിയാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button