CricketLatest NewsNewsSports

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ‘ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്’

മുംബൈ: ഐപിഎല്‍ 2022ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വര്‍ഷം പുതുതായി ചേര്‍ക്കപ്പെട്ട ടീമുകളിലൊന്നായ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നാണ് ടീമിന്റെ പേര്. സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്.

ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. ടീമിനെ രാഹുൽ നയിക്കും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടിയ പ്രതിഫലമാണിത്. നേരത്തെ വിരാട് കോഹ്ലിയും 17 കോടി പ്രതിഫലത്തില്‍ 2018 മുതല്‍ 2021 വരെ ബാഗ്ലൂര്‍ ടീമില്‍ കളിച്ചിരുന്നു.

Read Also:- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്!

രാഹുലിനെ കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോനിസിനെയും ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. 9.2 കോടിക്കാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന സ്‌റ്റോനിസിനെ ലഖ്‌നൗ സ്വന്തമാക്കിയത്. അത് കൂടാതെ ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയിയെ 4 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button