റിയാദ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന് കുവൈത്ത് നിയമ മന്ത്രാലയം. ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവി അറിയിച്ചു.
ഇത്തരം പെർമിറ്റുകൾ 250 ദിനാർ ഫീസ് ഈടാക്കിക്കൊണ്ടാണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധികൃതർ അംഗീകരിച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതിന് നിർബന്ധമാണ്. നിലവിൽ ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഒരു വർഷത്തിന് ശേഷം തൊഴിൽമേഖലയിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനത്തിൽ മാറ്റം വരുത്താം.
Read Also: ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍ കൈമാറി, അഡ്വ. സജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
Post Your Comments