മുംബയ്: പൊതുവേദിയിൽ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവത്തിൽ നടി ഇര മാത്രമാണെന്നും സംഭവം നടന്ന പിറ്റേ ദിവസം തന്നെ തന്റെ ഭാഗം ശില്പ വ്യക്തമാക്കിയിരുന്നതായും കോടതി പരാമർശിച്ചു. കേസിന് ആസ്പദമായ സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് ശില്പാ ഷെട്ടിക്ക് അനുകൂലമായി കോടതി പരാമർശം വന്നിരിക്കുന്നത്.
രാജസ്ഥാനിൽ എയിഡ്സ് രോഗവുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ റിച്ചാർഡ് ഗിയർ പരിപാടിയുടെ അവതാരികയായിരുന്ന ശില്പാ ഷെട്ടിയെ ചുംബിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് റിച്ചാർഡ് ഗിയർ തന്നെ ചുംബിച്ചതെന്ന് ശില്പാ ഷെട്ടി പരസ്യ പ്രസ്താവന ഇറക്കിയിരുന്നു.
മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ചു
അതേസമയം, പൊതുവേദിയിൽ അശ്ലീലത പ്രദർശിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് ശില്പാ ഷെട്ടിക്ക് എതിരായി ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും രണ്ട് കോടതികളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. നടിയുടെ അഭ്യർത്ഥന പരിഗണിച്ച് മൂന്ന് കേസുകളും കൂടി മുംബയ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് മുംബയ് മെട്രോപൊളിറ്റൻ ജഡ്‌ജി കെത്കി ചവാൻ നടിക്ക് അനുകൂലമായി പരാമർശം നടത്തിയത്.
Post Your Comments