Latest NewsNewsInternational

വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചു, മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് ജോ ബൈഡന്‍: വിഡിയോ

വാഷിങ്ടന്‍: വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോർട്ടറെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന കോമ്പറ്റീഷന്‍ കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് സംഭവം നടന്നത്. വിലക്കയറ്റത്തെക്കുറിച്ചുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ബൈഡൻ തന്ത്രപരമായി മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മൈക്ക് ഓഫാണെന്ന ധാരണയില്‍ പതിഞ്ഞ സ്വരത്തില്‍ ‘വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്’ എന്ന് ചീത്ത വിളിക്കുകയായിരുന്നു.

അതേസമയം, ബഹളത്തിനിടെ ബൈഡൻ പറഞ്ഞെതെന്തെന്ന് കൃത്യമായി റിപ്പോര്‍ട്ടര്‍ക്ക് മനസ്സിലായില്ല. പിന്നീടാണ് വിഡിയോയില്‍ പതിഞ്ഞ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയെയാണ് ബൈഡന്‍ അധിക്ഷേപിച്ചത്. യോഗം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകർ മുറിയിൽ നിന്നും പുറത്തേക്ക് കടക്കുന്ന സമയത്താണ് റിപ്പോര്‍ട്ടർ ചോദ്യം ചോദിച്ചത്.

കെ റെയിൽ പ്രതിഷേധം: റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന രീതിയിലുള്ള റിപ്പോര്‍ട്ടറുടെ ചോദ്യം ബൈഡനെ ചൊടിപ്പിക്കുകയായിരുന്നു. എന്നാൽ പണപ്പെരുപ്പം ഒരു വലിയ സ്വത്താണെന്നായിരുന്നു ബൈഡന്റെ പരിഹാസം നിറഞ്ഞ മറുപടി. ഇതിന് പിന്നാലെയാണ് ബൈഡന്‍ റിപ്പോര്‍ട്ടറെ അധിക്ഷേപിച്ച് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button