Latest NewsIndiaInternational

പാകിസ്ഥാനിൽ നിന്ന് മോചനം : മുട്ടുകുത്തി ഇന്ത്യൻ മണ്ണിൽ ചുംബിച്ച്​ നാട്ടിലെത്തിയ 20 മത്സ്യത്തൊഴിലാളികൾ

അട്ടാരി: ഇന്ത്യയുടെ മണ്ണിൽ ചുംബിച്ച് പാകിസ്ഥാൻ വിട്ടയച്ച 20 മത്സ്യത്തൊഴിലാളികൾ. രാജ്യത്തിന്റെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്റെ നിയമസഹായത്തോടെയാണ്​ ഇവരെ മോചിപ്പിക്കാൻ സാധിച്ചത്.

കരമാർഗം​ അട്ടാരി അതിർത്തിയിലൂടെയാണ്​ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. അതിർത്തിയിലേക്ക് കാലെടുത്ത് വച്ച നിമിഷം, അവർ ഇന്ത്യൻ മണ്ണിൽ മുട്ടുകുത്തി ചുംബിച്ചു. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു.

കറാച്ചി മാലിറിലെ ലാന്ധി ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിന് ഇന്ത്യയും പാകിസ്ഥാനും അയൽ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്. ഈ വർഷത്തിൽ 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്ഥാനിൽ അറസ്റ്റിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button