തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാന സ്ഥലങ്ങളിലെല്ലാം ബാരിക്കേഡ് ഉയർത്തിയ പോലീസ് അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയയ്ക്കുകയും ചെയ്തു. നിയന്ത്രണങ്ങളോട് പൊതുവെ ജനങ്ങള്‍ സഹകരിച്ചതിനെ തുടര്‍ന്ന് നിരത്തില്‍ തിരക്കൊഴിഞ്ഞു. മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ പകുതിയിലേറെയും തുറന്നില്ല.
Read Also : ‘പണപ്പെരുപ്പം കുതിച്ചുയരുന്നു’ : രാത്രി ഉറക്കമില്ലെന്ന് ഇമ്രാൻ ഖാൻ
അതിർത്തി മേഖലകളിലും പോലീസ് പരിശോധന കർശനമായിരുന്നു. 1150 ബസുകൾ സർവീസ് നടത്തിയെന്നും കെഎസ്ആർടിസി അറിയിച്ചു. അതേസമയം, കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുന്നത്. എറണാകുളത്ത് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു.
Post Your Comments