പാമ്പാടി: പിതാവ് പോക്സോ കേസില്‍ അറസ്റ്റിലായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പാമ്പാടി വെള്ളൂര്‍ കാരയ്ക്കാമറ്റം പറമ്പില്‍ അഖില്‍ ഓമനക്കുട്ടനാണ് (25) കഴിഞ്ഞ ദിവസം രാവിലെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ നിന്ന് യുവാവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പാമ്പാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അഖില്‍ ജോലി ചെയ്യുകയായിരുന്നു അനിൽ. ഇതിനിടയിലായിരുന്നു അച്ഛനെതിരെയുള്ള കേസും അറസ്റ്റും ഉണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി ആത്മഹത്യകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കൃത്യമായ ബോധവൽക്കരണമോ ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നില്ല. ധാരാളം കൗമാരക്കാരാണ് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ഈ വിഷയത്തിൽ കൂടുതൽ ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
Post Your Comments