ഡൽഹി: ജെഎൻയു ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അക്ഷയ്(27) ആണ് പിടിയിലായത്. മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് അക്ഷയ്. പ്രതി ജെഎൻയു വിദ്യാർത്ഥി അല്ലെന്ന് ഡിസിപി ഗൗരവ് ശർമ്മ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. വിദ്യാർഥിനി ക്യാംപസിൽ നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാൾ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഒമിക്രോണ്‍ കണ്ടെത്താന്‍ ‘ഓം’: തദ്ദേശീയമായ പരിശോധനാ കിറ്റ് വികസിപ്പിച്ച് ഗവേഷര്‍
500ൽ അധികം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയതെന്നും ഡിസിപി പറഞ്ഞു. പോലീസ് എത്തിയപ്പോൾ മൊബൈൽ ഫോണുമായി പ്രതി ഓടി രക്ഷപ്പെട്ടു. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.
Post Your Comments