തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയാണ് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്ന് വിമർശിച്ച് എൻ എസ് എസ് രംഗത്ത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്നും കോളേജുകളില്‍ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ലെന്നും എൻ എസ് എസ് കുറ്റപ്പെടുത്തി. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പിന് അനുമതി നല്‍കിയത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും, രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെടണമെന്നും എൻ എസ് എസ് ആവശ്യപ്പെട്ടു.
Also Read:ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!
അതേസമയം, സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും, കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന് ചർച്ച ചെയ്യാനും വേണ്ടിയാണ് യോഗം ചേരുന്നത്.
നിലവിൽ ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇന്ന് പരിശോധിക്കും. ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് ചേരുന്നത്.
Post Your Comments