KottayamKeralaNattuvarthaLatest NewsNews

കോടികളുടെ തട്ടിപ്പ് നടത്തി കുടുംബത്തോടൊപ്പം മുങ്ങിയ മുൻ എൽഐസി ഏജന്റ് വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ആൾ 14 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എൽഐസി ഏജന്റ് ആയിരുന്ന പാലാ സ്വദേശി പികെ മോഹൻദാസാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് പാലാ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എൽഐസി ഏജന്റ് ആയിരുന്ന മോഹൻദാസ് പലരിൽ നിന്നായി ശേഖരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരിൽ ചിട്ടി കമ്പനിയിൽ നിക്ഷേപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വീടും സ്ഥലവും വിൽപ്പനയ്ക്ക് വെച്ചും മോഹൻദാസ് നിരവധി പേരിൽ നിന്ന് പണം തട്ടിഎടുത്തിരുന്നു. 2008 ഇയാൾ പിടിക്കപ്പെട്ടെങ്കിലും ജാമ്യത്തിലിറങ്ങി കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. മോഹൻദാസ് കഴിഞ്ഞ 14 വർഷങ്ങളായി പഞ്ചാബ്, ഡൽഹി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസ്: വിഎസിന് കനത്ത തിരിച്ചടി, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണം

കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് നാടുവിട്ട ഇയാൾ അവിടെ അധ്യാപകനായും ക്ഷേത്രത്തിൽ കഴകക്കാരനായും ജോലി ചെയ്തുവരികയായിരുന്നു. പഞ്ചാബിലെ വിലാസത്തിൽ ആധാർ കാർഡും സ്വന്തമാക്കിയിരുന്നു. 2013ൽ ഈ വിവരം ലഭ്യമായ പോലീസ് പഞ്ചാബിൽ അന്വേഷിച്ചെത്തിയതോടെ അവിടെ നിന്ന് സ്ഥലം വിട്ടു.

തുടർന്ന് ഡൽഹിയിലെ രോഹിണിയിൽ ഒരു ക്ഷേത്രത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി. ഇതിനിടെ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിന് പൊള്ളാച്ചിയിലുണ്ടെന്ന് മനസിലാക്കിയ പോലീസ് ഫോൺ കോളുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button