Latest NewsKeralaNattuvarthaNews

മി​നി​ലോ​റി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം : ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു, ക്ലീ​ന​ർക്ക് ​ഗുരുതര പരിക്ക്

ദേ​ശീ​യ​പാ​ത​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പം ആണ് അപകടമുണ്ടായത്

കൊ​ല്ലം: മി​നി​ലോ​റി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​ർ ക​ള​മ​ശേ​രി സ്വ​ദേ​ശി പു​ഷ്പ​നാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക്ലീ​ന​റെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പം ആണ് അപകടമുണ്ടായത്.

ബ​സ് യാ​ത്രി​ക​രാ​യ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ആ​രു​ടെ​യും സ്ഥി​തി ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റിയാണ് അപകടം സംഭവിച്ചത്.

Read Also : പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും കേരളത്തില്‍ ഇല്ലേ? ഫാത്തിമ തഹ്‌ലിയ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി കു​റ​ച്ചു മീ​റ്റ​റു​ക​ളോ​ളം പി​ന്നോ​ട്ടു​രു​ണ്ട് ര​ണ്ടു ബൈ​ക്കു​ക​ളി​ലും ഇ​ടി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ർ​ക്കും സാരമായ പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തുടർന്ന് പൊലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​ത തടസം നീക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button