റിയാദ്: കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സഹായിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത് രോഗബാധ തടയുന്നതിനും, മറ്റു ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് തടയുന്നതിനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
രോഗമുക്തരായ വ്യക്തികളിൽ എത്രകാലത്തേക്കാണ് കോവിഡ് രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി നിലനിൽക്കുന്നതെന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. അതിനാൽ കോവിഡ് ബാധിച്ച് രോഗമുക്തരായവർ കൃത്യമായി കോവിഡ് മുൻകരുതലുകൾ പാലിക്കേണ്ടതാണെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. കോവിഡ് രോഗമുക്തി നേടിയവരും ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രലായം അറിയിച്ചു.
Post Your Comments