
തിരുവനന്തപുരം: ഇടുക്കി കോളേജ് സംഘർഷത്തിൽ കൊല്ലപ്പെട്ട ധീരജിന്റെ അച്ചനെഴുതിയ പാട്ട് പങ്കുവച്ചുകൊണ്ട് എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്. കൈകൾ കൊണ്ട് മകന്റെ ചരമഗീതം കുറിക്കേണ്ടി വന്ന അച്ഛൻ എന്ന് എ എ റഹീം പറയുന്നു.
‘നിലയ്ക്കാത്ത കണ്ണുനീർ, അടങ്ങാത്ത രോഷം, ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എഴുതിയ വരികളാണ്. മകന്റെ കൊലയാളികളോട് ഒരച്ഛനുള്ള ചോദ്യങ്ങളാണ്. ഖദറിട്ട കോൺഗ്രസ്സ് കൊലയാളികൾ തന്റെ മകനെ ക്രൂരമായി കൊന്നു.എന്നിട്ടും കലി തീരാതെ പിന്തുടർന്ന് അപമാനിക്കുന്നു. ഇരന്നുവാങ്ങിയതാണ് ‘, എ എ റഹീം കുറിച്ചു.
‘ഒരച്ഛന്റെ,അമ്മയുടെ മുറിവേറ്റ മനസ്സിനു നേരെ പല്ലിളിച്ചു കാട്ടുന്ന കോൺഗ്രസ്സിന്റെ യുവജന നേതാക്കൾ. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തന്നെ കൊലയാളികളെ സംരക്ഷിക്കുന്നു.ഈ നിമിഷം വരെ ധീരജിന്റെ കൊലയാളികളെ അവർ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ല. മനുഷ്യത്വം നഷ്ടപ്പെട്ട സുധാകരനിസത്തിന്റെ സ്തുതിപാഠക സംഘത്തോടാകെയാണ് മകനെ നഷ്ടപെട്ട ഈ അച്ഛൻ ഈ വരികളിലൂടെ സംസാരിക്കുന്നത്. കൊന്ന് കൊലവിളിക്കുന്നത് അഭിമാനമായി കരുതുന്ന സുധാകരകാലത്തെ കോൺഗ്രസ്സുകാർക്ക്’, എ എ റഹീം കൂട്ടിച്ചേർത്തു.
Post Your Comments