Latest NewsNewsIndia

സമാജ്‍വാദി പാര്‍ട്ടിയ്ക്ക് ഉയരം കൂടി: നയങ്ങളിൽ ആകൃഷ്ടനായി ഏറ്റവും ഉയരം കൂടിയ മനുഷ്യൻ പാർട്ടിയിൽ ചേർന്നു

ദില്ലി: ഇ​ന്ത്യ​യി​ലെ തന്നെ ഏ​റ്റ​വും ഉ​യ​രരം കൂടിയ വ്യക്തിയായ ധ​ര്‍​മേ​ന്ദ്ര പ്ര​താ​പ് സിം​ഗ് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡ് സ്വ​ദേ​ശി​യാ​ണ് ധ​ര്‍​മേ​ന്ദ്ര പ്ര​താ​പ് സിം​ഗ്. സ​മ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാണ് അദ്ദേഹം പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. എ​ട്ട​ടി ഒ​രി​ഞ്ചാ​ണ് ധ​ര്‍​മേ​ന്ദ്ര പ്ര​താ​പ് സിം​ഗി​ന്‍റെ ഉ​യ​രം.​ ധ​ര്‍​മേ​ന്ദ്ര​യു​ടെ വ​ര​വ് പാ​ര്‍​ട്ടി​ക്ക് കൂ​ടു​ത​ല്‍ ശ​ക്തി പ​ക​രു​മെ​ന്ന് സ​മാ​ജ്‌​വാ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് ഉ​ത്തം പ​ട്ടേ​ൽ അഭിപ്രായപ്പെട്ടു.

Also Read:ഉണ്ണിയേശുവിനെ യൗസേപ്പിന്റെ കൈകളിൽ ഏൽപ്പിച്ച് മറിയം ഉറങ്ങുന്നു:ലിംഗസമത്വം വിളിച്ചുപറയുന്ന ശില്പവുമായി സെന്റ്മേരീസ് പള്ളി

അതേസമയം, സമാജ്‍വാദി പാര്‍ട്ടിയുടെ നയങ്ങളിലും മറ്റും ആകൃഷ്ടനായാണ് ധര്‍മേന്ദ്ര പ്രതാഭ് സിംഗ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സമാജ്‍വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധര്‍മേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും ഉയരം കൂടിയ മനുഷ്യനെ ഒരു വലിയ നേട്ടമാക്കി മാറ്റാനാണ് സമാജ്‍വാദി പാര്‍ട്ടിയുടെ ശ്രമം. വ്യത്യസ്തതയിലൂടെ തങ്ങളിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാണ് സമാജ്‍വാദി പാർട്ടിയുടെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button