ThrissurKeralaNattuvarthaLatest NewsNews

ഉണ്ണിയേശുവിനെ യൗസേപ്പിന്റെ കൈകളിൽ ഏൽപ്പിച്ച് മറിയം ഉറങ്ങുന്നു:ലിംഗസമത്വം വിളിച്ചുപറയുന്ന ശില്പവുമായി സെന്റ്മേരീസ് പള്ളി

തൃശൂർ: പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയുടെ തിരുകുടുംബ ശില്പമാന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ലിംഗസമത്വം വിളിച്ചോതുന്ന ശില്പമാണ്‌ പള്ളി അധികാരികൾ സ്ഥാപിച്ചത്. മറിയം കിടന്നുറങ്ങുന്നു, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന യൗസേപ്പ് ആണ് ശിൽപ്പത്തിൽ ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നിൽക്കുന്ന യൗസേപ്പും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്.

Also Read:രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

തൃശ്ശൂർ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബശില്പമൊരുക്കിയത്. ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായാണ് ശില്പം നിർമ്മിച്ചത്. മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോർജാണ് കോൺക്രീറ്റിൽ ശില്പം നിർമ്മിച്ചത്.

ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളർത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളർത്തൽ അമ്മയിൽമാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയിൽനിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാൻ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button