തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
കോവിഡ് കാട്ടുതീ പോലെ പടരുകയാണ്. എന്നാൽ, സർക്കാർ പാർട്ടി പരിപാടികൾ കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് ജനവഞ്ചനയാണ്. സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
പണ്ട് 5 പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ മാത്രം പോയവരെ മരണത്തിൻ്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ഇത് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സർക്കാർ പ്രവർത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോർട്ടെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments