PathanamthittaNattuvarthaLatest NewsKeralaNews

സിപിഐക്കാരെ ഉടുമുണ്ടുരിഞ്ഞ് നടുറോഡിലിട്ട് ചവിട്ടി സിപിഎം: നെഞ്ചിനും വയറിനും ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

സിപിഐ പ്രവര്‍ത്തകരായ രണ്ടുപേരെ പത്തിലധികം വരുന്ന ആളുകളാണ് വളഞ്ഞിട്ട് ആക്രമിച്ചത്

കൊടുമണ്‍: പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കവും സംഘര്‍ഷവും ദിവസങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു. എന്നാൽ ആ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. സിപിഐക്കാരെ ഉടുമുണ്ടുരിഞ്ഞ് നടുറോഡിലിട്ട് ചവിട്ടുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സിപിഎം -സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് കൊടുമണ്‍, അങ്ങാടിക്കല്‍ മേഖല. സിപിഐ പ്രവര്‍ത്തകരായ രണ്ടുപേരെ പത്തിലധികം വരുന്ന ആളുകളാണ് വളഞ്ഞിട്ട് ആക്രമിച്ചത്. നിലത്തുവീണ ഒരു പ്രവര്‍ത്തകനെ വീണ്ടും മുഖത്തിനും നെഞ്ചിനും വയറിനും ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം കളളവോട്ട് ചെയ്യാന്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതും സിപിഐ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button