
കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും ഭാര്യക്കും മകനും രണ്ടാം തവണയും കോവിഡ് 19 സ്ഥിരീകരിച്ചു. ഭാര്യക്ക് കോവിഡ് ബാധിച്ചതിൽ രസകരമായ ഒരു കാര്യമുണ്ടെന്ന് എംപി. ഒരു മാസം മുൻപാണു ഭാര്യക്ക് കോവിഡ് വന്ന് മാറിയതെന്നും അതിന് പിന്നാലെ ആന്റിബോഡി എടുത്തിരുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും വൈറസ് ബാധിച്ചുവെന്നും ഇതിലൊക്കെ എന്ത് കാര്യം എന്നാണ് എംപി ഇപ്പോൾ ചോദിക്കുന്നത്.
‘രണ്ട് ഡോസ് വാക്സീനെടുത്തു, കോവിഡ് ഒന്ന് വന്നു, 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇൻജെക്ട് ചെയ്തു. എന്നിട്ടും ഭാര്യക്ക് കോവിഡ് വന്നതിനെയാണ്? ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങൾ മാത്രമാണ്’- അദ്ദേഹം പറഞ്ഞു.
Read Also: പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും
‘ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോൾ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. തനിക്കും കോവിഡ് ആദ്യ ഘട്ടത്തിൽ ഒന്ന് വന്ന് പോയിരുന്നു’- എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments