തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ‘പരനാറി’ എന്ന് വിളിച്ചതിൽ വ്യക്തിപരമായി വിദ്വേഷമില്ലെന്ന് ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. അതിനെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാത്രമേ താൻ കാണുന്നുള്ളൂ എന്നും അദ്ദഹം പറഞ്ഞു. പിണറായിയുമായി തനിക്ക് അകൽച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
‘ഞങ്ങൾ രണ്ടുപേരും പൊതുരംഗത്ത് നിൽക്കുന്നതിനാൽ പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു. ഡൽഹിയിൽ ഈയിടെ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിർപ്പ് ഉണ്ടാകുമല്ലോ’- പ്രേമചന്ദ്രൻ പറഞ്ഞു.
Read Also : വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
2014-ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു പിണറായി വിജയന്റെ ‘പരനാറി’ പരാമർശം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആർഎസ്പി മുന്നണി വിട്ട് യുഡിഎഫിലെത്തിയതാണ് സിപിഎം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ചൊടിപ്പിച്ചത്.
Post Your Comments