മുംബൈ : നൂറുവർഷത്തോളം പഴക്കമുള്ള മരം മുറിച്ചതിനെ ചോദ്യം ചെയ്ത പരിസ്ഥിതി പ്രവർത്തകനെ മര്‍ദ്ദിച്ച് പോലീസ്. പരിസ്ഥിതി പ്രവർത്തകൻ അഭയ് ആസാദാണ് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. ഇദ്ദേഹത്തെ പോലീസ് മർദ്ദിക്കുകയും വാനിലേക്ക് തള്ളിയിടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ നൂറ് വർഷം പഴക്കമുള്ള മരം മുറിച്ചതിനെ അഭയ് ചോദ്യം ചെയ്യുകയും മരം മുറിക്കാനുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പോലീസ് ഇയാളെ മർദ്ദിക്കുകയും വാനിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇത് ചോദ്യം ചെയ്തതിന് ഒരാളെ ശിക്ഷിക്കുന്നത് അന്യായമാണ്, അയാൾ മരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ശബ്ദം ഉയർത്തിയതെന്നും അഭയിനെ പിന്തുണച്ച് നിരവധി പേർ പറഞ്ഞു.
2021ലാണ് പൈതൃക മരങ്ങൾ എന്ന ആശയം അവതരിപ്പിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ 1975 ലെ മഹാരാഷ്ട്ര (അർബൻ ഏരിയകൾ) പ്രൊട്ടക്ഷൻ ആൻഡ് പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നത്. ഇത് പ്രകാരം 50 വർഷമോ അതിൽ കൂടുതലോ പ്രായമുള്ള മരങ്ങളെ ‘പൈതൃക മരങ്ങൾ’ എന്ന് തരംതിരിക്കുകയും പ്രത്യേക സംരക്ഷണം നൽകുകയും വേണമെന്നും ഉത്തരവിടുകയും ചെയ്തിരുന്നു.
This was the discussion that led to police manhandling and attacking the resident. @waglenikhil @Alka_Dhupkar @sohitmishra99 pic.twitter.com/YmdKdYTABl
— Hrushikesh (@Reashiee) January 22, 2022
Post Your Comments