ThrissurKeralaNattuvarthaLatest NewsNews

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ സ്റ്റേ ​ക​മ്പി​യി​ല്‍ നി​ന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കോ​ട്ട​പ്പ​ടി ചേ​മ്പാ​ല​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ഴ​ക്കി വീ​ട്ടി​ല്‍ നാ​രാ​യ​ണ​ൻ (46) ആ​ണ് മ​രി​ച്ച​ത്

ഗു​രു​വാ​യൂ​ര്‍: കോ​ട്ട​പ്പ​ടി​യി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ സ്റ്റേ ​ക​മ്പി​യി​ല്‍ നി​ന്നും വൈദ്യുതാഘാതമേറ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കോ​ട്ട​പ്പ​ടി ചേ​മ്പാ​ല​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ഴ​ക്കി വീ​ട്ടി​ല്‍ നാ​രാ​യ​ണ​ൻ (46) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​പ്പ​ടി സെ​ന്‍റ​റി​ല്‍ ഗു​രു​വാ​യൂ​ര്‍ അ​ർ​ബ​ൻ കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ബ്രാ​ഞ്ചി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ പൂ​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്, രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

നേ​ര​ത്തെ മ​രം മു​റി​ക്കു​ന്ന​തി​നാ​യി വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​തി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി പ്ര​വാ​ഹം നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​താ​ണ്. മ​ര​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന ഭാ​ഗ​ങ്ങ​ള്‍ മു​ഴു​വ​ന്‍ മു​റി​ച്ചു​മാ​റ്റി​യ​ശേ​ഷ​മാ​യി​രു​ന്നു വൈ​ദ്യു​തി പുനഃ​സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍, മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മ്പു​ക​ള്‍ വീ​ണ് സ്റ്റേ ​ക​മ്പി വൈ​ദ്യു​തി ക​മ്പി​ക​ളു​മാ​യി മു​ട്ടി​കി​ട​ന്ന​താ​കാം അ​പ​ക​ടകാ​ര​ണ​മെ​ന്ന് പ്രാഥമിക നി​ഗമനം.

വൈദ്യുതാഘാതമേറ്റ് തെ​റി​ച്ചു​വീ​ണ നാ​രാ​യ​ണ​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button