MalappuramKeralaLatest NewsNews

മലപ്പുറത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കൂട്ടയടി: അഞ്ച് പേര് അറസ്റ്റിൽ

വളയംകുളം അസ്സബാഹ് കോളേജ് വിദ്യാർത്ഥികളാണ് റാഗിങ്ങിന്റെ പേരിൽ കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയത്

മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. വളയംകുളം അസ്സബാഹ് കോളേജ് വിദ്യാർത്ഥികളാണ് റാഗിങ്ങിന്റെ പേരിൽ കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

പാലപ്പെട്ടി മച്ചിങ്ങൽ മുഹമ്മദ് ഫാദിഹ് (20), തവനൂർ തൃക്കണ്ണാപുരം ചോലയിൽ ഷഹസാദ് (20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇർഫാൻ (20), അണ്ടത്തോട് ചോലയിൽ ഫായിസ് (21), കൊള്ളനൂർ ജാറം പൂഴികുന്നത്ത് മുർഷിദ് (21) എന്നിവരെയാണ് റാഗിങ്ങിന്റെ പേരിൽ തമ്മിൽ തല്ലിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥികളെ നടുറോഡിലിട്ട് മർദ്ദിച്ച് അവശരാക്കിയത്.

Also read: ‘യുപിയിൽ കോൺഗ്രസിന് വോട്ട് ചെയ്ത് വെറുതെ വോട്ട് പാഴാക്കരുത്’: പരിഹസിച്ച് മായാവതി

തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിന് സമീപത്ത് സംസ്ഥാന പാതയിൽ വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. കോളേജും സംസ്ഥാന പാതയും തമ്മിൽ ഇരുന്നൂറ് മീറ്റർ ദൂരമുണ്ട്. വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button