Latest NewsIndiaNews

ഭാര്യയോട് സ്ഥിരമായി മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പറഞ്ഞ് പരത്തുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ്

കാണ്‍പൂര്‍ : ഭാര്യയോട് മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പറഞ്ഞ് പരത്തുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ് . കോഹ്നയിലാണ് സംഭവം. സുല്‍ത്താന്‍പൂരിലെ മെഹ്റുബ ഗ്രാമത്തിലെ താമസക്കാരനായ സുനില്‍ സിംഗാണ് കൊല്ലപ്പെട്ടത്.

Read Also : നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിന് ഉള്ള ചികില്‍സ എന്റെ കയ്യില്‍ ഇല്ല: വിശദീകരണവുമായി സിഐ വിനോദ്

അനന്തരവന്‍ ശുഭമിനൊപ്പം ബാഗുകള്‍ ഉണ്ടാക്കുകയായിരുന്നു സുനില്‍ സിംഗിന്റെ തൊഴില്‍. ജൂഹി നിവാസിയായ വിപിന്‍ നിഗത്തിന്റെ വീട്ടിലാണ് ഇവര്‍ ബാഗ് നിര്‍മാണം നടത്തിയിരുന്നത്. വിപിനുമായി ഇരുവര്‍ക്കും സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ ഇത് അവസരമാക്കി സുനില്‍ സിംഗ് വിപിന്റെ ഭാര്യയോട് പലപ്പോഴും മോശമായി പെരുമാറിയിരുന്നു. പലപ്പോഴും വിപിന്റെ ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകളും അശ്ലീല തമാശകളും പറയാറുണ്ടായിരുന്നു. ഇതില്‍ സഹികെട്ടാണ് വിപിന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി ഇരുവരും അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വിപിന്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ സുനിലിനെ ഭൈരവ്ഘട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു . ഇവിടെ വച്ച് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊന്നശേഷം ഗംഗയിലേക്ക് തള്ളുകയായിരുന്നു. ബഹളം കേട്ട് ചുറ്റുമുണ്ടായിരുന്നവര്‍ ഓടിയെത്തി വിപിനെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോഹ്ന പോലീസ് സ്ഥലത്തെത്തി സുനിലിന്റെ മൃതദേഹം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button