ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്കൊപ്പം കെഎൽ രാഹുൽ. ഐപിഎൽ 15ാം സീസണിലെ പുതിയ ടീമായ ലക്‌നൗവാണ് രാഹുലിനെ 17 കോടി രൂപക്ക് സ്വന്തമാക്കിയത്. 2018 ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് കോഹ്‍ലിയെ ടീമിൽ നിലനിർത്തിയത് 17 കോടിക്കാണ്. ഇതായിരുന്നു ഇതുവരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തുക.
2013 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഐപിഎൽ കരിയർ ആരംഭിച്ച രാഹുൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിങ്സിനും വേണ്ടി കളിച്ചിട്ടുണ്ട്. കെഎൽ രാഹുലിന് പുറമെ ആസ്‌ട്രേലിയൻ ഓൾറൗണ്ടറായ മാർക്കസ് സ്‌റ്റോയ്‌നിസിനെയും ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിയേയും ലക്‌നൗ ടീമിലെത്തിച്ചു.
Read Also:- അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾക്ക് നേന്ത്രപ്പഴം..
സ്‌റ്റോയ്‌നിസിന് 9.2 കോടി രൂപയും ബിഷ്‌ണോയ്ക്ക് 4 കോടി രൂപയുമാണ് പ്രതിഫലത്തുക. മൂന്നു താരങ്ങളെ വൻതുകക്ക് സ്വന്തമാക്കിയതോടെ അടുത്ത മാസം നടക്കുന്ന താരലേലത്തിൽ ചെലവഴിക്കാൻ 58 കോടി രൂപയാണ് ലക്‌നൗവിന്റെ കൈവശമുള്ളത്. കെഎൽ രാഹുലാണ് ലക്‌നൗ ടീമിന്റെ ക്യാപ്‌റ്റന്‍.
Post Your Comments