തിരുവനന്തപുരം : കോവിഡ് രോഗ ബാധിതരായാലും തങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്ന പരാതിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ശ്രീ ചിത്ര ആശുപത്രിയിലെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.കോവിഡ് പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്ന് തെളിയിച്ചാല്‍ അവധി തരാമെന്നാണ് അധികൃതരുടെ നിലപാടെന്നും ഇവര്‍ ആരോപിക്കുന്നു.
Read Also : എര്‍ദോഗനെ വിമര്‍ശിച്ചു: മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇന്നലെ 45,136 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനെയാണ് ജില്ലകളില്‍ തിരിച്ചുള്ള കണക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Post Your Comments