
പത്തനംതിട്ട : അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിൽ സഘർഷം. സിപിഐ നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെയാണ് ഡിവൈഎഫ്‌ഐക്കാര്‍ നടുറോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്.
Read Also : ഡാൻസ്ബാർ, ഐസ് സ്കേറ്റിംഗ് : പുടിന്റെ രഹസ്യമാളികയുടെ ചിത്രങ്ങൾ പുറത്തു വിട്ട് പ്രതിപക്ഷം
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ ബഹളം നടന്നിരുന്നു. ഇത് പോലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് കള്ളവോട്ടിനെ ചൊല്ലി ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടിയത്.ഇതിനിടയിൽ തെറിവിളിയും സമീപത്തെ കടയിൽനിന്ന് സോഡാ കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു.
ഏറുകൊണ്ട പലർക്കും തലക്കാണ് പരിക്കേറ്റത്. ഇതിനിടയിൽ പോലീസിനും ഏറുകൊണ്ടു. മറ്റ് പ്രദേശങ്ങളിൽനിന്നുവന്ന ചിലരും സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Post Your Comments