ദുബായ്: ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്‌സ് ഗ്ലോബൽ സർവേയിലാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കിയത്. സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ജീവിത നിലവാരം തുടങ്ങിയവയിലും ദുബായ് 72 പോയിന്റ് നേടി. ദുബായ് അധികൃതരുമായുള്ള സമ്പർക്കത്തിലും ഇടപെടലുകളിലും ദുബായ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ന്യൂയോർക്കാണ് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Read Also: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്: മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായതായി ഇന്‍സാകോഗ്
ലോകത്തെ 70 പട്ടണങ്ങൾക്കിങ്ങളിലാണ് സർവേ നടന്നത്. താമസക്കാരുടെ സംതൃപ്തിയിലും അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതിലുമാണ് നഗരത്തിന്റെ വിജയമെന്ന് ബിസിജി എംഡി ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു.
പ്രതിഭകളെ ആകർഷിച്ച് സാമ്പത്തിക ക്ഷമത ഉയർത്തുക, വൻകിട പദ്ധതികൾക്കായി പരസ്പര വിശ്വാസവും സഹകരണവും വളർത്തുക, വിവിധ സമൂഹങ്ങളുടെ താൽപര്യങ്ങൾ ഏകോപിപ്പിക്കുക, വിഷയങ്ങളിൽ അടിയന്തരമായ ഇടപെട്ട് പരിഹാരം കാണുക തുടങ്ങിയവയും ഒരു നഗരത്തിന്റെ വിജയം നിർണയിക്കുന്ന ഘടകങ്ങളാണ്.
Read Also: ‘ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിൽ മത്സരിക്കൂ’: പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി സ്ഥാനാർഥി
Post Your Comments