Latest NewsKeralaNattuvarthaNewsIndia

ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി, പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങി: വെളിപ്പെടുത്തലുമായി ദിലീപ്

കൊച്ചി: നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്. പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹൈക്കോടതിയില്‍ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Also Read:‘കോൺഗ്രസ് നേതാജിയോട് തെറ്റു ചെയ്തു’ : വിമർശനവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകൾ

‘സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചു, ഇതോടെ ശത്രുത കൂടി. ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി. നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി. പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു. പണം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ശത്രുവായത്’, സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൂന്ന് ദിവസമാണ് ചോദ്യം ചെയ്യൽ തുടരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button