ന്യൂഡൽഹി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ പ്രതികളിലാെരാൾ മലയാളി പെൺകുട്ടിയെന്ന് ഡൽഹി പൊലീസ്. കോഴിക്കോട് സ്വദേശിയാണ് പെൺകുട്ടിയെന്നാണ് വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഡൽഹി പൊലീസ് സൈബർ സെൽ നിർദ്ദേശിച്ചു. കേസിൽ ആറു പേരെയാണ് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിൽ ലക്നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
Read Also: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി
ഡൽഹി വനിതാ കമ്മീഷനാണ് ഇതിനെതിരെ കേസുത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നൽകിയത്. ലക്നൗ സ്വദേശിയായ 18 കാരനാണ് പ്രധാന പ്രതി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിർദ്ദേശ പ്രകാരമാണ് ഓഡിയോ ചാറ്റ് റൂം തുറന്നതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം 18 കാരൻ മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു.
Post Your Comments