മനാമ: 2021 ൽ ബഹ്റൈനിൽ മരണപ്പെട്ടത് 500 ഇന്ത്യൻ പ്രവാസികൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. കോവിഡ് വൈറസ് ബാധയെ തുടർന്നാണ് ബഹ്റൈനിൽ ഭൂരിഭാഗം പ്രാവിസകളും മരണപ്പെട്ടത്.
Read Also: ശുംഭന് ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി
ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത് എംബസിക്ക് വളരെയധികം വെല്ലുവിളിയായിരുന്നുവെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. എന്നാൽ ബഹ്റൈൻ അധികൃതരിൽ നിന്നുള്ള പിന്തുണ മികച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി, ബഹ്റൈനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,616 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,588 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്ന 76 പേരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. അതേസമയം കവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also: ശുംഭന് ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി
Post Your Comments